തൊടുപുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ചു

Glint staff
Mon, 04-12-2017 03:08:24 PM ;
Thodupuzha

suicide

 പോലീസ് കസ്റ്റഡിയിലെടുത്ത് ശേഷം വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ തൊടുപുഴ സി.ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് രതീഷിന്റെ കുടുംബം ആരോപിക്കുന്നു.

 

തുടര്‍ന്ന് രതീഷിന്റെ മൃതദേഹം മാറ്റാനെത്തിയ പൊലീസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇന്നലെ വൈകിട്ട് ഒരു യുവതിയോടൊപ്പം കണ്ടതിനാണ് രതീഷിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.രതീഷിന്റെ പുറത്ത് മര്‍ദ്ദിച്ചതിന്റെ നിരവധി പാടുകളുണ്ടായിരുന്നു എന്നും സംഭവത്തിന് ശേഷം ഇയാള്‍ മുറി വിട്ട് പുറത്തിറങ്ങിയില്ലെന്നും സഹോദരിയും അമ്മയും പറഞ്ഞു. അതേസമയം, രതീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു എങ്കിലും മര്‍ദ്ദിച്ചിരുന്നില്ലെന്നാണ് തൊടുപുഴ പൊലീസ് പറയുന്നത്.

 

Tags: