വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപി എം.പിക്കെതിരെ എഫ്.ഐ.ആര്‍

Glint staff
Tue, 05-12-2017 04:29:34 PM ;
Thiruvananthapuram

 suresh-gopi

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എം.പിക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിെയന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

 

സുരേഷ് ഗോപിയോട് വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.അന്വേഷണത്തില്‍ 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയത് 2014ലെ വാടകച്ചീട്ട് ആണെന്ന് തെളിഞ്ഞു. എന്നാല്‍ വാടകചീട്ടിന്റെ യഥാര്‍ഥ മുദ്രപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സുരേഷ് ഗോപി ഹാജരാക്കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്.

 

 

 

Tags: