ഓഖി: സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം

Glint staff
Wed, 06-12-2017 02:45:00 PM ;
Thiruvananthapuram

Pinarayi vijayan

ഓഖി ദുരിതത്തില്‍ പെട്ടവര്‍ക്കുള്ള സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരവും, മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് തക്കതായ സഹായവും നല്‍കും. മരിച്ചവരുടെ കുട്ടികള്‍ക്ക് പഠനസഹായവും തൊഴില്‍ പരിശീലനവും ഉറപ്പാക്കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായി. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ധനസഹായം അടിയന്തരമായി നല്‍കുമെന്നും കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തോട് സഹായം ചോദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

 

ദുരിത ബാധിതര്‍ക്ക് സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് നല്‍കും. കഴിഞ്ഞ ഒരാഴ്ചയായി മത്സ്യബന്ധനത്തിന് പോകാനാവാത്ത തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 40 രൂപയും വീതം ഏഴ് ദിവസത്തേയ്ക്കാണ് നല്‍കുക.

 

Tags: