രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കും

Glint staff
Thu, 07-12-2017 06:01:15 PM ;
Thiruvananthapuram

Rahul-Gandhi

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ഡിസംബര്‍ 14ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.ഡിസംബര്‍ 1ന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

 

സമാപന സമ്മേളനത്തിനെത്തുന്ന രാഹുല്‍ ഗാന്ധി ഓഖി ദുരന്തം ഏറ്റവും അധികം ബാധിച്ച വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കുമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags: