ചെല്ലാനത്തെ തീരദേശവാസികളുടെ സമരം ഒത്തുതീര്‍ന്നു

Glint staff
Sat, 09-12-2017 12:51:30 PM ;
Kochi

 Chellanam strike

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ ചെല്ലാനം നിവാസികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. സമരക്കാരുമായി ജില്ലാകളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ഇവരുടെ പ്രധാന ആവശ്യമായിരുന്ന കടല്‍ഭിത്തി നിര്‍മാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. പറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മാണം തുടങ്ങയില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് തീരദേശവാസികള്‍ പറഞ്ഞു.

 

ഓഖി ദുരന്തത്തില്‍ ചെല്ലാനത്ത് തകര്‍ന്ന വീടുകള്‍ പരിശോധിച്ച് വേണ്ട ധനസഹായം നല്‍കും. മൂന്ന് ദിവസത്തിനുള്ളില്‍ പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു. ചെല്ലാനം പ്രദേശത്ത് സൌജന്യ റേഷന്‍ നല്‍കാനും തീരുമാനമായി. അഞ്ചു ദിവസമായി തീരദേശവാസികള്‍ നടത്തി വന്ന റിലേ നിരാഹാര സമരം ഇതോടെ അവസാനിച്ചു.

 

 

 

Tags: