തിങ്കളാഴ്ച സംസ്ഥാനത്ത് ദളിത് ഐക്യവേദിയുടെ ഹര്‍ത്താല്‍

Glint staff
Thu, 05-04-2018 03:25:39 PM ;
kottayam

 harthal

ഏപ്രില്‍ ഒന്‍പതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങിയുള്ള അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്

 

പട്ടികജാതി/പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ 11 പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

 

 

Tags: