ഫോണ്‍വിളി കേസ് ശശീന്ദ്രന് തിരിച്ചടി: ഒത്തുതീര്‍പ്പ് ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

Glint staff
Fri, 05-01-2018 03:29:48 PM ;
kochi

AK Saseendran

ഫോണ്‍വിളി കേസില്‍ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്നാശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയുന്നതിനായി മാറ്റുന്നതിന് തൊട്ടുമുമ്പാണ് ഈ നീക്കം.കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു.

 

മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ നീക്കള്‍ നടത്തുന്ന ശശീന്ദ്രന് പരാതിക്കാരിയുടെ ഈ നീക്കം വലിയ ആഘാതമാണ് ഉണ്ടക്കുക. അതേസമയം വയല്‍നികത്തി റോഡുണ്ടാക്കിയ കുറ്റത്തിന് തോമസ് ചാണ്ടിക്കെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തോമസ് ചാണ്ടി അനധികൃതമായി ഭൂമി കൈയ്യേറിയെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തു. ഇരുവര്‍ക്കുമെതിരായ കേസുകളില്‍ തീരുമാനമാകും വരെ എന്‍.സി.പിയുടെ മന്ത്രിസ്ഥാനത്തിനായുള്ളാ കാത്തിരിപ്പ് നീളും.

 

Tags: