നടി ആക്രമണം: കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി

Glint staff
Wed, 17-01-2018 02:34:47 PM ;
Kochi

dileep

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം. പോലീസ് കുറ്റപത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെ മൊഴി ഉള്‍പ്പെടുയുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

 

കുറ്റപത്രം ചോര്‍ത്തി നല്‍കിയത് തനിക്കെതിരായ പോലീസിന്റെ ഗൂഢനീക്കമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അന്വേഷണ സംഘം മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതേസമയം കുറ്റപത്രം ചോര്‍ത്തിയത് പ്രതിഭാഗമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

 

Tags: