തോമസ് ചാണ്ടിയുടേത് മന:പൂര്‍വമായ കൈയേറ്റമല്ല: ഹൈക്കോടതി

Glint staff
Wed, 17-01-2018 02:55:41 PM ;
Kochi

thomas-chandy

കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി. തോമസ് ചാണ്ടി മന:പൂര്‍വം കൈയേറ്റം നടത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കുകയായിരുന്നു ഹൈക്കോടതി. സി.പി.ഐ നേതാവ് മുകുന്ദനും പഞ്ചായത്തംഗം വിനോദുമാണ് തോമസ് ചാണ്ടിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.

 

കായല്‍ കൈയേറ്റ വിഷയത്തില്‍ മൂന്ന് മാസത്തിനകം സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും അതിനുശേഷം നോട്ടീസ് നല്‍കി കക്ഷികളെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

കഴിഞ്ഞ ദിവസം വിജിലന്‍സ് തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ മുന്‍ ജില്ലാകലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവരെയും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

 

Tags: