സംസ്ഥാനത്ത് ബുധനാഴ്ച വാഹന പണിമുടക്ക്

Glint staff
Thu, 18-01-2018 05:53:15 PM ;
Thiruvananthapuram

bus_stand_view

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വരുന്ന ബുധനാഴ്ച (24ന്) വാഹന പണിമുടക്ക് നടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. വിവിധ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും സംയുക്തമായിട്ടാണ് പണിമുടക്കുന്നത്. പെട്രോള്‍,ഡീസല്‍ വില കുറയ്ക്കാന്‍ നടപടിവേണമെന്നും നേരത്തെ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

 

ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യബസുകള്‍ അനശ്ചിതകാല സമരം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവരും ബുധനാഴ്ച നടക്കുന്ന പണിമുടക്കില്‍ സഹകരിക്കും.

 

Tags: