സ്വകാര്യ ബസ് സമരം മാറ്റിവച്ചു

Glint staff
Tue, 30-01-2018 05:21:12 PM ;
Thiruvananthapuram

bus-strike

സംസ്ഥാനത്ത് നാളെയും നാളെകഴിഞ്ഞുമായി ആരംഭിക്കാനിരുന്ന അനശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമ പ്രതിനിധികള്‍ അറിയിച്ചു.

 

സംസ്ഥാനത്തെ ബസ് സര്‍വീസുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിണ്ട്, ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഈ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഉടമകളുടെ സംഘടനാ  പ്രതിനിധികള്‍ പറഞ്ഞു. നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളില്‍ അധികം വൈകാതെ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും അവര്‍ അറിയിച്ചു. ഇന്ധന വില വര്‍ധനവും മറ്റ് ചെലവുകളും കണക്കിലെടുത്ത് മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാണ് സ്വകര്യ ബസുടമളുടെ ആവശ്യം.

 

Tags: