വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; പിന്നില്‍ മോഷ്ടാക്കളല്ല

Glint staff
Wed, 31-01-2018 12:07:09 PM ;
Thiruvananthapuram

black-sticker

വീടുകളില്‍ മോഷ്ടാക്കള്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് അടയാളമിടുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റേഞ്ച് ഐ.ജിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പ്രത്യേക തരത്തിലുള്ള കറുത്ത സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരും മോഷണ സംഘത്തില്‍പ്പെട്ടവരുമാണ് ഇതിന് പിന്നിലെന്നുമുള്ള തരത്തില്‍ വ്യാപക പ്രചാരണം സാമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ വിഷയം ഉന്നയിച്ചത്.

 

 

Tags: