സത്യപ്രതിജ്ഞ നടക്കാനിരിക്കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Glint staff
Wed, 31-01-2018 05:12:43 PM ;
Kochi

 ak sasheendran

ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗാതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ വീണ്ടും ഹര്‍ജി. ശശീന്ദ്രന്റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹര്‍ജി നല്‍കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് അംഗീകരിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു.

 

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതിയുടെ വിധി റാദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ശശീന്ദ്രന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കയാണ്. ഹര്‍ജി ഹൈക്കോടതിയിലെത്തിരിക്കുന്നത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു

 

 

Tags: