നടിയെ ആക്രമിച്ച കേസ്: തെളിവുകള്‍ ദിലീപിന് കൈമാറി

Glint staff
Mon, 05-02-2018 02:24:14 PM ;
Kochi

dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ദിലീപിന് കൈമാറി. സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധന ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവയാണ് പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന് കൈമാറിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴിയുടെ പകര്‍പ്പും ദിലീപിന് കൈമാറിയിട്ടുണ്ട്.

 

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറിയത്. എന്നാല്‍ വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനമായില്ല. ഈ ഹര്‍ജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

 

Tags: