കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം: ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Glint staff
Tue, 06-02-2018 11:23:19 AM ;
kollam

Kureepuzha-sreekumar

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ 15 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസിന്റെ അടിയന്തര നടപടി.

 

ഇന്നലെ വൈകുന്നേരമാണ് കുരീപ്പുഴ ശ്രീകുമാറിനു നേരെ ആക്രമണം നടന്നത്. കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍ സമകാലിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ അദ്ദേഹം പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന വടയമ്പാടി സംഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.

 

ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം മടങ്ങുന്നതിനായി കാറില്‍ കയറിപ്പോള്‍ അക്രമികള്‍ കാറിന്റെ ഡോര്‍ വലിച്ച് തുറന്ന് ആക്രമിക്കുകയായിരുന്നു.

 

 

Tags: