വാല്‍പ്പാറയില്‍ നാല് വയസ്സുകാരനെ പുലി പിടിച്ചു

Glint staff
Fri, 09-02-2018 11:31:05 AM ;
Athirappilly

tiger

വാല്‍പ്പാറയ്ക്കടുത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നാല് വയസ്സുകാരനെ പുലിപിടിച്ചു. അഷറഫ് അലി സെബി ദമ്പതികളുടെ മകന്‍ സെയ്ദുള്ളയാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്, നടുമല എസ്റ്റേറ്റിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ  വീടിന്റെ അടുക്കള ഭാഗത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.

 

 

കുട്ടിയെ കുളിപ്പിച്ച ശേഷം അമ്മ അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പിന്നീട് രാത്രി 8.30 ഓടെ തല വേര്‍പെട്ട നിലയില്‍ കുട്ടിയുടെ ശരീരം വീട്ടില്‍ നിന്ന് 350 മീറ്റര്‍ മാറി, തേയിലതോട്ടത്തിനിടയില്‍ കണ്ടെത്തുകയായിരുന്നു.

 

Tags: