കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി: മരണം അഞ്ചായി

Glint staff
Tue, 13-02-2018 12:22:09 PM ;
Kochi

 cochin-shipyard

കൊച്ചി കപ്പല്‍ശാലയില്‍ വന്‍ പൊട്ടിത്തെറി. രാവിലെ 11 മണിയോടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ മലയാളികളാണ്. കപ്പല്‍ നിര്‍മാണ ശാലയിലെ ഫയര്‍മാന്‍ മാരായ ഏരൂര്‍ സ്വദേശി ഉണ്ണി, തുറവൂര്‍ സ്വദേശി ജയന്‍, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗബിന്‍, സൂപ്പര്‍വൈസറായ വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍.

 

ഒരാളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞട്ടില്ല. മരിച്ച അഞ്ച് പേരുടെ മൃതദേഹവും പരിക്കറ്റിരിക്കുന്ന നാല് പേരും കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ഉള്ളത്. പരിക്കേറ്റിരിക്കുന്ന ഒരാളുടെ നില ഗുരുതരമാണ്.

 

കപ്പലില്‍ അറ്റകുറ്റപ്പണിയിലേര്‍പ്പെട്ടിരുന്ന ജീവനക്കാരാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

 

Tags: