സംസ്ഥാനത്ത് പുതിയ ആരോഗ്യനയം; സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധം

Glint staff
Tue, 20-02-2018 04:29:25 PM ;
Thiruvananthapuram

medicine-policy

സംസ്ഥാനത്തെ പുതിയ ആരോഗ്യനയം സംബന്ധിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഡോ. ബി.ഇക്ബാലിന്റെ നേതൃത്വത്തിലുള്ള 17 അംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കരട് തയാറാക്കിയത്. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 

റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍

 

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് ആറുവരെ

 

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങള്‍

 

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ എടുത്ത രേഖ നിര്‍ബന്ധം

 

വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിന്‍ ഇല്ലാതാക്കും
 

ജീവിത ശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിന് നടപടി സ്വീകരിക്കും

 

Tags: