'മാണിക്യമലരായ പൂവി': കേസിന് സുപ്രീം കോടതിയുടെ സ്‌റ്റേ

Glint staff
Wed, 21-02-2018 01:29:45 PM ;
Delhi

oru-adaar-love-song

'ഒരു അഡാര്‍ ലൗ' എന്ന ഒമര്‍ ലുലു ചിത്രത്തിലെ 'മാണിക്യ മലരായ പൂവി..' ഗാനത്തിനെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്മേലുള്ള തുടര്‍ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഗാനത്തിനെതിരെ ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സുപ്രിംകോടതി തടഞ്ഞത്. മഹാരാഷ്ട്രയിലും ചിത്രത്തിനെതിരെ കേസുണ്ട്.

 

മറ്റ് സംസ്ഥാനങ്ങളിലും ഈ ഗാനത്തിനെതിരെ കേസെടുക്കുന്നത് സുപ്രിംകോടതി വിലക്കിയിട്ടുണ്ട്. ചിത്രത്തിലെ നായിക പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.

 

മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് ഹൈദരാബാദിലെ ഫലക്‌നാമ പോലീസ് സ്‌റ്റേഷനില്‍ റാസ അക്കാദമിയും മഹാരാഷ്ട്രയില്‍ ജന്‍ജാഗരണ്‍ സമിതിയും പരാതി നല്‍കിയിരുന്നത്.

 

 

Tags: