സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി

Glint staff
Thu, 22-02-2018 12:09:09 PM ;
Thrissur

cpm-state-conference

തൃശൂരരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. രാവിലെ പത്ത് മണിക്ക് റീജനല്‍ തിയേറ്ററില്‍ വി.എസ് അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തി.

 

തിരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റിയംഗങ്ങളും നാല് പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടെ 566 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം സംഘടനാ റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിക്കും. വൈകുന്നേരമാണ് ജില്ലകള്‍ തിരിഞ്ഞുള്ള ചര്‍ച്ച നടക്കുക.

 

നാളെയും മറ്റന്നാളും പൊതുചര്‍ച്ച നടക്കും. ഞായറാഴ്ച പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും 25,000 പേര്‍ അണിനിരക്കുന്ന റെഡ് വൊളന്റിയര്‍ മാര്‍ച്ചും രണ്ടുലക്ഷം പര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.

 

Tags: