ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്ന് കെ.സുധാകരന്‍

Glint staff
Thu, 22-02-2018 05:45:42 PM ;
Kannur

 k-sudhakaran

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാര സമരം തുടരുമന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂര്‍ കളക്ടറേറ്റിന് സമീപത്തെ സമര പന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷമാണ് നിരാഹാര സമരം തുടരാന്‍ തീരുമാനിച്ചത്.

 

ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന വ്യാപകമായി സമരം വ്യാപിപ്പിക്കാനാണ്  യു.ഡി.എഫിന്റെ നീക്കം.

 

സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നാണാണ് യു.ഡി.എഫ് പറയുന്നത്.

 

 

 

Tags: