ബസ് ചാര്‍ജ് വര്‍ദ്ധന ഇന്നുമുതല്‍

Glint staff
Wed, 28-02-2018 06:04:32 PM ;
Thiruvananthapuram

Private-Bus

സംസ്ഥാനത്ത് നാളെ മുതല്‍ ബസ് ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. നേരത്തെ ബസുടമകളുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനമാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ലെങ്കിലും സാധാരണ യാത്രാനിരക്കിന് ആനുപാതികമായ വര്‍ദ്ധന ഉണ്ടാകും.

 

KSRTC

ജനറം ലോഫ്‌ളോര്‍ എസി, നോണ്‍ എസി, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, മള്‍ട്ടിആക്‌സില്‍ സ്‌കാനിയ, വോള്‍വോ ബസുകളുടെ നിരക്കും നാളെ മുതല്‍ വര്‍ദ്ധിപ്പിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം നിരക്കില്‍ 5 കിലോമീറ്റര്‍ വരെയാണ് സഞ്ചരിക്കാനാവുക.
 

 

ac-volvo

ലോഫ്‌ളോര്‍ എസി ബസുകളുടെ മിനിമം നിരക്ക് 15 രൂപയില്‍നിന്ന് 20 ആയി ഉയരും. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു സെസ് ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും. എന്നാല്‍  കിലോമീറ്റര്‍ നിരക്കില്‍ വര്‍ധനയില്ല. 1.50 രൂപയാണു കിലോമീറ്റര്‍ നിരക്ക്.

 

ksrtc-garuda-multi-axle-volvo

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടിആക്‌സില്‍ സ്‌കാനിയ, വോള്‍വോ ബസുകളുടെ മിനിമം നിരക്ക് 80 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. മിനിമം നിരക്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 1.91 രൂപയില്‍നിന്ന് 2 രൂപയും ആക്കിയിട്ടുണ്ട്.

Tags: