ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Glint staff
Wed, 28-02-2018 06:44:53 PM ;
Thiruvananthapuram

 kuthiyottam

ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഈ ആചാരം ബാലാവകാശ ലംഘനമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ കുത്തിയോട്ട ആചാരത്തിനെതിരെ ജയില്‍ ഡി.ജി.പി ആര്‍. ശ്രിലേഖ ബ്ലോഗിലൂടെ വിമര്‍ശിച്ചിരുന്നു. അത് വലിയ ചര്‍ച്ചക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

 
കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഇത്തരം ചടങ്ങുകള്‍ നിര്‍ത്തലാക്കേണ്ട സമയമായെന്നും കുട്ടികളുടെ അറിവോടെ പോലുമല്ല രക്ഷിതാക്കള്‍ ഇത് ചെയ്യിക്കുന്നതെന്നുമാണ് ശ്രീലേഖ പറഞ്ഞത്. ആണ്‍കുട്ടികളെ ആചാരത്തിന്റെ ഭാഗമായി മാനസികമായും ശാരീരികമായും പീഡനത്തിരയാക്കുന്ന പ്രവണതയാണ് ഇതെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടിയിരുന്നു.

 

എന്നാല്‍ കുത്തിയോട്ടത്തെ വിമര്‍ശിച്ചുള്ള ജയില്‍ മേധാവിയുടെ വിമര്‍ശനത്തെ തള്ളി ആറ്റുകാല്‍ ക്ഷേത്രഭരണ സമിതി രംഗത്തെത്തിയിരുന്നു. ആചാരങ്ങള്‍ മാറ്റാനാകില്ലെന്നും പതിവ് പോലെ ഇക്കുറിയും കുത്തിയോട്ടം നടത്തുമെന്നും ക്ഷേത്ര സമിതി വ്യക്തമാക്കി.

 

 

 

Tags: