ഹൈക്കോടതി വിധി റദ്ദാക്കി: ഹാദിയ ഷെഫിന്‍-ജഹാന്‍ വിവാഹം നിയമപരമെന്ന് സുപ്രിം കോടതി

Glint staff
Thu, 08-03-2018 03:31:06 PM ;
Delhi

hadiya-shefin

ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി അസാധുവാക്കി. ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഹാദിയക്ക് പഠനം തുടരാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

 

എന്നാല്‍ ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം പരിശോധിച്ചാണ് സുപ്രീം കോടതി തീരുമാനം.

Tags: