പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി

Glint staff
Tue, 13-03-2018 12:35:13 PM ;
Delhi

toddy_parlour.

ദേശീയ സംസ്ഥാന പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി.നേരത്തെ പാതയോരങ്ങിളിലെ മദ്യശാല നിരോധനത്തിന് സുപ്രിം കോടതി ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി.

 

കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. ഏതെല്ലാം കള്ളു ഷാപ്പുകള്‍. തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

 

Tags: