തിങ്കളാഴ്ച സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Glint staff
Wed, 21-03-2018 04:21:11 PM ;
Thiruvananthapuram

petrol-pump-strike

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ വരുന്ന തിങ്കളാഴ്ച അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാകും പമ്പുകള്‍ അടച്ചിടുക. പെട്രോള്‍ പമ്പുകളില്‍ ആക്രമണങ്ങള്‍ പതിവാകുന്ന സാഹചര്യത്തെ തുടര്‍ന്നാണ്  പ്രതിഷേധം.

 

പമ്പുകള്‍ക്ക് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ തലയ്ക്ക് അടിച്ചുവീഴ്ത്തി ഒന്നര ലക്ഷം രൂപ അപഹരിച്ചിരുന്നു. കവര്‍ച്ച തടയാന്‍ ശ്രമിക്കവെ ഇരുമ്പു വടിയുപയോഗിച്ചായിരുന്നു ആക്രമണം.

 

Tags: