ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

Glint staff
Mon, 02-04-2018 03:06:33 PM ;
Delhi

 jacob_thomas

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല. മറിച്ച് സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതി ഇത്രയും തൊട്ടാവാടിയാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

 

ജഡ്ജിമാര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

 

തന്റെ പരാമര്‍ശങ്ങളെ കോടതിയലക്ഷ്യമായി കാണാനാവില്ലെന്നും ഹൈക്കോടതി നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. കോടതിയലക്ഷ്യ കേസ് ഇനി സുപ്രീംകോടതിയാകും പരിഗണിക്കുക. ഹര്‍ജിയില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

 

Tags: