മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

Glint staff
Wed, 11-04-2018 06:32:08 PM ;
Kochi

vellappally

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.

 

മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും, എട്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ പ്രതിയായിരുന്ന പിന്നാക്ക വികസന കോര്‍പറേഷന്റെ മുന്‍ ചെയര്‍മാന്‍ എന്‍ നജീബിനെ കോടതി കുറ്റ വിമുക്തനാക്കി.

 

മൈക്രോഫിനാന്‍സ് വായ്പയുടെ മറവില്‍ വ്യാജരേഖ ചമച്ച് പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും കോടികള്‍ തട്ടിച്ചുവെന്നാണ് കേസ്.

 

Tags: