സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചക്കില്ലെന്ന് ആരോഗ്യമന്ത്രി

Glint staff
Mon, 16-04-2018 01:15:50 PM ;
Thiruvananthapuram

kk-shailaja

അനിശ്ചിതകാല സമരം തുടരുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ചക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരത്തെ നിയമാനുസൃതം കൈകാര്യം ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

 

ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ഡോക്ടര്‍മാരുടെ വെല്ലുവിളി രോഗികളോടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകള്‍ പോലും 15 ദിവസത്തെ നോട്ടീസ് നല്‍കിയാണ് സമരം നടത്തുന്നത്. എന്നാല്‍ ഒരുതരത്തിലുമുള്ള നോട്ടീസും നല്‍കാതെയാണ് കെജിഎംഒയുടെ സമരം. അതിനാല്‍ തന്നെ വിട്ടുവീഴ്ചയില്ലാതെ സമരത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

 

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കിയതിനെതിരെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. എന്നാലിത് റൊട്ടേഷന്‍ വ്യവസ്ഥയിലായതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

 

Tags: