സമൂഹമാധ്യമങ്ങളിലെ ഹര്‍ത്താല്‍ ആഹ്വാനം: പലയിടങ്ങളിലും അക്രമം

Glint staff
Mon, 16-04-2018 04:00:08 PM ;
Kochi

 kathuva protest

കത്തുവയില്‍ എട്ടുവയസ്സുകാരി ആസിഫ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ പലയിടങ്ങളിലും അക്രമം. മലബാര്‍ മേഖലയിലാണ് കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടായത്. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

 

കണ്ണൂരില്‍ പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തി വീശി. 15 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തവരെ എത്തിച്ച കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരുവിഭാഗം ആളുകള്‍ തള്ളിക്കയറി.കടകള്‍ അടഞ്ഞുകിടക്കുകയാണ്. കുറച്ച് വാഹനങ്ങളേ നിരത്തിലിറങ്ങിയിള്ളൂ.

 

കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ വ്യാപാരികള്‍ ഇടപെട്ടുതന്നെയാണ് കടകള്‍ അടപ്പിച്ചത്. വാഹനങ്ങള്‍ ഓടുന്നില്ല. കോഴിക്കോട് മിഠായിത്തെരുവില്‍ കടകളടപ്പിക്കുന്നതറിഞ്ഞ് എത്തിയ പോലീസ് സംഘം കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ വ്യാപാരികള്‍ ഇടപെട്ടുതന്നെയാണ് കടകള്‍ അടപ്പിച്ചത്.

 

താമരശ്ശേരി, ചുടലമുക്ക്, ഈങ്ങാപ്പുഴ, പൂനൂര്‍, കൊടുവള്ളി, വടകര തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു.  എറണാകുളം മൂവാറ്റുപുഴയില്‍ ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി.

 

കത്തുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്.

 

Tags: