ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചവരെ അനുകൂലിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

Glint Staff
Mon, 07-05-2018 07:08:46 PM ;
Thiruvananthapuram

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ അവാര്‍ഡ് ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചതിനെ ന്യായീകരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്‌കാര ജേതാക്കളുടെ വികാരം വളരെ ന്യായമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.

 

ഒരു മണിക്കൂറില്‍ കൂടുതല്‍ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാനാവില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നാണ് അറിയിച്ചത്. അങ്ങനെയെങ്കില്‍ പുരസ്‌കാര വിതരണച്ചടങ്ങ് രണ്ട് ദിവസമായി നടത്താമായിരുന്നു. പത്മാ പുരസ്‌കാരമൊക്കെ അങ്ങനെയാണ് നല്‍കുന്നത്. അതും പ്രയാസമാണെങ്കില്‍ ഉപരാഷ്ട്രപതി കൊടുക്കട്ടെ. പക്ഷേ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഈ പുരസ്‌കാരം രാഷ്ട്രപതിയുടെ കൈയിില്‍ നിന്ന് കിട്ടുക എന്നത് ഒരു അഭിമാനപ്രശ്‌നമാണ്. അതിനെ ചെറുതാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags: