കുപ്പിവെള്ളത്തിന് വില നിയന്ത്രണം വരുന്നു; ലിറ്ററിന് 13 രൂപയാകും

Glint Staff
Thu, 10-05-2018 05:42:44 PM ;
Thiruvananthapuram

Bottled water

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വരുന്നു. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍പെടുത്തി ലിറ്ററിന് 13 രൂപയാക്കി വില നിജപ്പെടുത്താനാണ് തീരുമാനം.

 

നേരത്തെ ഒരു ലിറ്റര്‍ വെള്ളത്തിന് 12 രൂപയാക്കാന്‍ സര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരുവിഭാഗം കമ്പനികള്‍ ഇതിന് തയ്യാറായിരുന്നില്ല. ഒടുവില്‍ കമ്പനികളുടെ അഭ്യര്‍ത്ഥനകൂടി മാനിച്ചാണ് ഇപ്പോള്‍ വില 13 രൂപയാക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ പല കമ്പനികളും 20  രൂപയാണ് ഒരു ലിറ്റര്‍ വെള്ളത്തിന് ഈടാക്കുന്നത്.

 

ഇരുപതു രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നത് ഒരുകാരണവശാലും അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും വിലനിയന്ത്രണം വൈകാതെ നടപ്പിലാക്കുമെന്നും  ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

 

Tags: