സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്ന് ലൈംഗികാരോപണങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

Glint Staff
Tue, 15-05-2018 12:55:02 PM ;
Kochi

 Oommen Chandy

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിത എസ്. നായരുടെ കത്തുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി.

 

സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി വേണം സര്‍ക്കാര്‍  റിപ്പോര്‍ട്ട് പരിഗണിക്കാന്‍.  കത്തിന്മേല്‍ തുടര്‍നടപടിയെടുക്കുകയോ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് പുതുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Tags: