സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Glint Staff
Fri, 25-05-2018 01:01:25 PM ;
Thiruvananthapuram

heavy-rain

കേരളത്തില്‍ അടുത്ത ഒരാഴ്ച ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണു മഴ കനക്കാന്‍ കാരണം.  അതേസമയം അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്റമാന്‍ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിന് മുന്‍പ് മഴ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ.

 

കേരളത്തില്‍ ഇക്കുറി 20 ശതമാനം അധികം വേനല്‍മഴ കിട്ടി. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 56, 53 ശതമാനം വീതം മഴ ലഭിച്ചു. എട്ട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് വേനല്‍മഴ. തൃശ്ശൂരും ആലപ്പുഴയിലും മാത്രമാണ് അല്‍പ്പം കുറഞ്ഞത്.

 

Tags: