നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് അനുമതി

Glint Staff
Sat, 26-05-2018 04:22:20 PM ;
Kochi

pulsar suni

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് കോടതിയുടെ അനുമതി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതിനല്‍കിയിരിക്കുന്നത്.

 

വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലും കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുംവേലി ചെറുപറമ്പില്‍ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേയില്‍ പാന്തപ്ലാക്കല്‍ രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. ജൂണ്‍ 18 ന് ഈ ഹര്‍ജികളില്‍ വിധി പറയും.

 

നടിയെ ആക്രമിച്ചുപകര്‍ത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട 16 രേഖകളും ഫൊറന്‍സിക് പരിശോധനാ ദൃശ്യങ്ങളും ദിലീപിന് പോലീസ് കൈമാറി.

 

Tags: