ചെങ്ങന്നൂര്‍: പരസ്യപ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് തിങ്കളാഴ്ച

Glint Staff
Sat, 26-05-2018 06:17:35 PM ;
Chengannur

Chengannur

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇനിയുള്ള ഒരു ദിസവം നിശബ്ദപ്രചാരണത്തിന്റേതാണ്. തിങ്ങളാഴ്ചയാണ് വോട്ടെടുപ്പ്, 31ന് ഫലം പ്രഖ്യാപിക്കും.

 

ഏകദേശം മൂന്ന് മാസത്തോളം നീണ്ട പ്രചാരണത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യംവഹിച്ചത്. വൈകീട്ട് മൂന്ന് മണിയോടെ മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ നഗരത്തിലേക്ക് എത്തി. പിന്നാലെ സ്ഥാനാര്‍ത്ഥികളും. ഇടക്ക് മഴപെയ്‌തെങ്കിലും പ്രവര്‍ത്തകരുടെ ആവേശത്തെ അത് ബാധിച്ചില്ല.

 

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറും എല്‍.എഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ളയും തമ്മില്‍ ത്രികോണപോരാട്ടമാണ് ഇക്കുറി ചെങ്ങന്നൂരില്‍ നടക്കുന്നത്. മണ്ഡലത്തിലാകെ 1,99,340 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5039 കന്നിവോട്ടര്‍മാരാണ്.

 

Tags: