ചെങ്ങന്നൂരില്‍ മികച്ച പോളിങ്

Glint Staff
Mon, 28-05-2018 04:55:52 PM ;
Chengannur

polling

ഉപതിരെഞ്ഞുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കനത്ത പോളിങ്. അവാസാനം ലഭിക്കുന്ന കണക്കുകളനുസരിച്ച് പോളിങ് ശതമാനം 75 കടന്നിട്ടുണ്ട്. മഴ പോളിങ്ങിനെ ബാധിക്കുമോയെന്ന് പാര്‍ട്ടികള്‍ ആശങ്കപ്പെട്ടിരുന്നെങ്കിലും വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഫല പ്രഖ്യാപനം 31ന് ആണ്.

 

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറും എല്‍.എഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ളയും തമ്മില്‍ ത്രികോണപോരാട്ടമാണ് ഇക്കുറി ചെങ്ങന്നൂരില്‍ നടന്നത്.

 

Tags: