നിപ്പാ: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി

Glint Staff
Fri, 01-06-2018 12:37:36 PM ;
Kozhikode

nipah-virus

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മുഴുവന്‍ ജീവനക്കാര്‍ക്കും ഒരാഴ്ചത്തേക്ക് അവധി നല്‍കി. നിപ്പാ ബാധിച്ച് ഇവിടെ ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് നടപടി.

 

ഇസ്മയില്‍,റസില്‍ എന്നിവരാണ് ബാലുശ്ശേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തുടര്‍ന്ന് ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അവധി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

 

ഇതു വരെ സംസ്ഥാനത്ത് 17 പേരാണ് നിപ്പാ ബാധിച്ച് മരിച്ചത്. നിലവില്‍ 1407 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.

 

Tags: