നിപ്പാ: ജൂണ്‍ 16 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ മാറ്റി വച്ചു

Glint Staff
Fri, 01-06-2018 04:25:44 PM ;
Thiruvananthapuram

psc

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 16 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ പി.എസ്.സി തീരുമാനിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകളില്‍ മാറ്റമില്ല. ജൂണ്‍ അഞ്ച്, ഏഴ്, ഒന്‍പത്, 13 തീയതികളിലായി ഏഴു തസ്തികകള്‍ക്കുള്ള പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം.

 

നിപ്പ ഭീതി മൂലം കഴിഞ്ഞയാഴ്ചയിലെ സിവില്‍ പോലീസ് ഓഫിസര്‍ പരീക്ഷ മാറ്റിവച്ചിരുന്നു. ജൂണ്‍ ഒന്‍പതിനു നടത്താനിരുന്ന ബോര്‍ഡ്, കോര്‍പറേഷന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍ഡ് പരീക്ഷകള്‍ക്ക് നാലു ലക്ഷത്തോളം പേരാണ് അപേക്ഷിച്ചിരുന്നത്.

 

 

Tags: