സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈംവിംഗ് ലൈസന്‍സ് കൊടുത്തു തുടങ്ങി

Glint Staff
Tue, 05-06-2018 05:36:57 PM ;

 saudi-women-licence

സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റ് വനിതകള്‍ക്ക് ഡ്രൈംവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി. ആദ്യഘട്ടത്തില്‍ മറ്റ് രാജ്യങ്ങില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ ലൈസന്‍സ് കരസ്ഥമാക്കിയ വനിതകള്‍ക്കാണ് സൗദി പുതിയ ലൈസന്‍സ് നല്‍കുന്നത്. വരുന്ന ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി കൊടുത്തിട്ടുള്ളത്.

 

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സൗദി കിരീടാവകാശി സല്‍മാന്‍ രാജാവ് വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ സ്ത്രീകള്‍ക്കാണ് ലൈസന്‍സിനുള്ള അര്‍ഹത.

 

വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ ലൈസന്‍സുള്ള സൗദി അധ്യാപികമാരാണ് ഈ അഞ്ച് സെന്ററുകളിലും പരിശീലനം നല്‍കുന്നത്.

 

 

Tags: