നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 11 കോടിയുടെ വിദേശ കറന്‍സി വേട്ട

Glint Staff
Wed, 13-06-2018 12:41:23 PM ;
Kochi

 Cochin international airport

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പത്ത് കോടിയിലധികം മൂല്യം വരുന്ന വിദേശ കറന്‍സി ശേഖരം പിടികൂടി. അഫ്ഗാന്‍ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറും പിടിച്ചെടുത്തത്.

 

ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി - കൊച്ചി- ദുബായ് വിമാനത്തിലാണിയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. സാങ്കേതിക തകരാറിനേത്തുടര്‍ന്ന് ഈ വിമാനം റദ്ദാക്കി. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി, ശേഷം ഇന്ന് പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ ഇവരെ കയറ്റി അയക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയിലാണ് യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്ന് കറന്‍സികള്‍ കണ്ടെത്തിയത്.

 

രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ടകളിലൊന്നാണിത്. പണം കടത്തിയതിനു പിന്നില്‍ ആരാണെന്നോ ഉദ്ദേശമെന്തായിരുന്നു എന്നതോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല.

 

Tags: