വാഹനത്തിന്‌ സൈഡ് നല്‍കിയില്ല; ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി

Glint Staff
Wed, 13-06-2018 06:37:06 PM ;
kollam

K B Ganesh kumar, MLA

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ്  ഗണേഷ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ അഞ്ചലില്‍ വെച്ചാണ്‌അനന്തകൃഷ്ണന്‍ എന്ന യുവാവിനെ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന്‌ മര്‍ദ്ദനത്തിനിരയാക്കിയത്.

 

മരണവീട് സന്ദര്‍ശിക്കാനെത്തിയ  ഗണേഷ് കുമാറിന്റെ വാഹനത്തിന് യുവാവ് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തിലെക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഗണേഷ് കുമാറാണ് ആദ്യം കാറില്‍ നിന്നിറങ്ങി അനന്തകൃഷ്ണനെ മര്‍ദ്ദിച്ചത്, തുടര്‍ന്ന് ഡ്രൈവറും കൂടെച്ചേരുകയായിരുന്നു. യുവാന്റെ ഒപ്പമുണ്ടായിരുന്ന അമ്മയെ അസഭ്യം പറഞ്ഞതായും പറഞ്ഞതായി പരാതിയുണ്ട്.

 

അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അനന്ത കൃഷ്ണനെ.

 

Tags: