വരാപ്പുഴ കസ്റ്റഡി മരണം: ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം

Glint Staff
Mon, 18-06-2018 12:05:07 PM ;
Kochi

sreejith

വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ ടി എഫ് ഉദ്യോഗസ്ഥകര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ജില്ലയില്‍ പ്രവേശിക്കരുതെന്നും ആഴ്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നുമാണ് ജാമ്യ വ്യവസ്ഥ. അറസ്റ്റിലായി രണ്ടുമാസത്തിന് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്.

 

Tags: