നിഷ സാരംഗിന്റെ വെളിപ്പെടുത്തല്‍: 'ഉപ്പും മുളകും' സംവിധായകനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Glint Staff
Mon, 09-07-2018 07:02:24 PM ;
Thiruvananthapuram

Nisha sarang

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലായ 'ഉപ്പും മുളകിന്റെ'യും സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടി നിഷ സാരംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.

 

സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നും സെറ്റില്‍ വച്ച് പലതവണ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും നിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സംവിധാകന്റെ ഈ നടപടികളെ എതിര്‍ത്തതിന്റെ ഫലമായി ഒടുവിന്‍ തന്നെ സീരിയലില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും നടി ആരോപിച്ചിരുന്നു. സംവിധായകനെ മാറ്റാതെ ഇനി പരമ്പരയില്‍ അഭിനയിക്കില്ല എന്ന നിലപാടിലാണ് നിഷ സാരംഗ്.

 

വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിഷാ സാരാംഗിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിഷയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നാണ് ചാനല്‍ അധികൃതര്‍ പറഞ്ഞു.

 

Tags: