ലൈംഗികാരോപണം: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Glint Staff
Wed, 11-07-2018 12:37:19 PM ;
Kochi

Kerala-High-Court

ലൈംഗിക പീഡന ആരോപണം നേരിടുന്ന ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്സ് കെ ജോര്‍ജ്, ഫാ. ജോബ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

 

വൈദികര്‍ക്കെതിരെ വ്യക്തമായ മൊഴിയുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. ഈ വാദം  കോടതി അംഗീകരിക്കുകയായിരുന്നു.

 

ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഈ സാഹചര്യത്തില്‍ അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വൈദികര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നിലവില്‍ ആരോപണ വിധേയരായ എല്ലാ വൈദികരും ഒളിവിലാണ്.

 

Tags: