മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

Glint Staff
Sat, 14-07-2018 08:06:36 AM ;
Thiruvananthapuram

heavy-rain

സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കാരണം. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം. ശക്തമായ കാറ്റുവീശുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്. കേരളത്തിലെ വടക്കന്‍ ജില്ലകളിലും മലയോരമേഖലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

 

Tags: