പ്രളയം വിലയിരുത്താന്‍ രാജ്നാഥ് സിംഗ് ഞായറാഴ്ച കേരളത്തില്‍

Glint Staff
Fri, 10-08-2018 03:03:43 PM ;
Delhi

Rajnath Singh

സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഞായറാഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തും. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണതൃപ്തരാണെന്നും സ്ഥിതിഗതികളെ പറ്റി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

 

എല്ലാ വകുപ്പുകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ സഹായമാശ്യമാണെങ്കില്‍ അത് ലഭ്യമാക്കും. ദുരന്തം നേരിടുന്നതില്‍ സംസ്ഥാനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിന് സഹായമായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പത്ത് കോടി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു.

 

Tags: