ജല നിരപ്പ് വീണ്ടും കൂടുന്നു; ഇടുക്കിയില്‍ ട്രയല്‍ റണ്‍ തുടരും

Glint Staff
Thu, 09-08-2018 05:36:08 PM ;
Cheruthoni

idukki-dam2

ട്രയല്‍ റണ്‍ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇബി മൂന്നാംഘട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നതിനാല്‍ ട്രയല്‍ റണ്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാത്രിയും മഴ തുടരുകയാണെങ്കില്‍ നാളെ രാവിലെ ആറ് മണി മുതല്‍ ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കും.

 

Tags: