കനത്ത മഴ: മരണസംഖ്യ 27 ആയി; 48 മണിക്കൂര്‍ കൂടി കാലവര്‍ഷം ശക്തമായി തുടരും

Glint Staff
Fri, 10-08-2018 12:36:00 PM ;
Idukki

heavy-rain

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികള്‍ തുടരുന്നു.  ഇടുക്കിയില്‍ നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടാത്. വെള്ളിയാഴ്ച രാവിലെ ഇടുക്കിയിലെ പണിയന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാളും തിരുവനന്തപുരത്ത് കിണര്‍ ഇടിഞ്ഞു വീണ് മറ്റൊരാളും മരിച്ചു. ഇതോടെ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 27 ആയി.

 

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

 

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

 

 

 

Tags: