ഇ.പി ജയരാജന്‍ വീണ്ടും വ്യവസായ മന്ത്രിയാകും; സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി

Glint Staff
Fri, 10-08-2018 06:04:59 PM ;
Thiruvananthapuram

ep-jayarajan

ഇ.പി ജയരാജനെ വ്യവസായ മന്ത്രി ആക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതോടൊപ്പം സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്താനും ധാരണയായി.

 

നിലവില്‍ വ്യവസായ വകുപ്പ് മന്ത്രിയായ എ.സി മൊയ്തീന് തദ്ദേശ സ്വയംഭരണവകുപ്പും, ആ വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന കെ.ടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പും നൂന പക്ഷ ക്ഷേമ വകുപ്പും നല്‍കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് രണ്ടായി വിഭജിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

ഉന്നത വിദ്യാഭ്യാസവും എന്‍ട്രന്‍സ്സും പ്രത്യേക വകുപ്പാക്കിയാണ് കെ.ടി ജലീലിന് നല്‍കുക. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി ഇല്ലെന്നും കോടിയേരി പറഞ്ഞു.

 

Tags: